കൊച്ചി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂർ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തേക്കും. റാണയുടെ 2008ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണമാണ് കേരളത്തിലേക്കും എത്തുന്നത്.
കൊച്ചിയിൽ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാനാണെന്ന് റാണ മൊഴി നൽകിയതായാണ് സൂചന. എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയില്‍ ഇയാളെ സഹായിച്ചയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബറിലാണ് 16 നാണ് റാണ കൊച്ചിയിൽ എത്തിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ച റാണ തന്ത്രപ്രധാന പലയിടങ്ങളും സന്ദർശിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥമിക കണ്ടെത്തല്‍.
എന്നാല്‍ ഇയാള്‍ ആരൊക്കെയുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നോ എന്തിനാണ് കൊച്ചിയില്‍ എത്തിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്കോ കേരളാ പൊലീസനോ കണ്ടെത്താനായിട്ടില്ല.
നിലവില്‍ തഹാവൂർ റാണ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയിലാണ്. ഏപ്രില്‍ 10ന് വൈകുന്നേരത്തോടെയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്