പാലക്കാട്: പാലക്കാട് പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പോലീസ് പിടികൂടിയതായി റിപ്പോർട്ട്. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുള്ള അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് സൗദി അറേബ്യയിൽ നിന്ന് പിടികൂടിയത്.
അതേസമയം 2022ൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബ്ദുൽ അസീസ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ചെറിയമ്മയുടെ സഹായത്തോടെയായിരുന്നു പീഡനം നടന്നത്. കേസിലെ പ്രതിയായ പെൺകുട്ടിയുടെ ചെറിയമ്മയെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു.
ഇപ്പോൾ ഇൻറർപോളിന്റെ സഹായത്തോടെയാണ് അബ്ദുള്ള അസീസിനെ റിയാദിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്