തിരുവനന്തപുരം: അസ്ഥിരമായ ഒരു കാലാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് പഠനം. ഒരേസമയം താപനില മുന്നറിയിപ്പും മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കേണ്ട സ്ഥിതിയാണുള്ളത്. ചില ദിവസങ്ങളില്‍ കനത്ത മഴയും അല്ലെങ്കില്‍ കനത്ത ചൂടും അനുഭവപ്പെടുന്നു. താളം തെറ്റിയുള്ള ഈ കാലാവസ്ഥ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഉഷ്ണം തരംഗം മുതല്‍ വെള്ളപ്പൊക്കത്തിലേക്ക് വരെ നയിച്ചേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഭാവിയിലും കേരളം നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളികളാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത ദശകങ്ങളില്‍ അന്തരീക്ഷ താപനില 1°C വര്‍ധിക്കുമെന്നും വാര്‍ഷിക മഴയില്‍ 10% വര്‍ധനവുണ്ടാകുമെന്നും പഠനം പറയുന്നു. അന്താരാഷ്ട്ര പരിസ്ഥിതി ജേണലായ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2025 നും 2100 നും ഇടയില്‍ കേരളത്തിന്റെ ജലസ്രോതസുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പരിശോധിക്കുന്നതാണ് പഠനം. നിലവില്‍ 28°C നും 32°C നും ഇടയിലാണ് കേരളത്തിലെ ശരാശരി ഉയര്‍ന്ന താപനില. ഇത് ഏകദേശം 1.7°C ഉയരാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 18°C നും 25 °C നും ഇടയിലുള്ള ഏറ്റവും കുറഞ്ഞ താപനില 1.9ത്ഥഇ വരെ വര്‍ധിച്ചേക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഇപ്പോള്‍ 1000mm മുതല്‍ 3000mm വരെ വ്യത്യാസപ്പെടുന്ന വാര്‍ഷിക മഴ 400mm വരെ വര്‍ധിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മണ്‍സൂണ്‍ കാലത്ത് മഴ ശക്തിപ്പെടാനും വേനല്‍ക്കാലം കൂടുതല്‍ കടുത്തതാകാനും വരള്‍ച്ചയുണ്ടാകാനുമുള്ള സാധ്യതയാണ് പഠനത്തില്‍ എടുത്തു പറയുന്നത്.
കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ കൃഷിയെയും ഊര്‍ജ്ജ - ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയ പ്രധാന മേഖലകളെയും സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. വെല്ലുവിളികളെ നേരിടാന്‍ സംസ്ഥാനത്ത് കാര്യക്ഷമമായ ജലവിഭവ മാനേജ്‌മെന്റ് തന്ത്രം നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്