ബംഗളൂരു: കർണാടകയിലെ ജാതി സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമായി ചർച്ച ചെയ്യാൻ 17 ന് മന്ത്രിസഭാ യോഗം ചേരും.
സംസ്ഥാനത്തെ 94 ശതമാനം പേരും എസ്‌സിഎസ്ടി, ഒബിസി വിഭാഗങ്ങളില്‍പെട്ടവരാണെന്ന് സെൻസസ് റിപ്പോർട്ടില്‍ പറയുന്നു.
ഒന്നരക്കോടിയിലധികം പേർ എസ്‌സി, എസ്‌ടി വിഭാഗത്തില്‍പെട്ടവരാണ്. 75 ലക്ഷം മുസ്‌ലിങ്ങള്‍ ഒബിസി വിഭാഗത്തില്‍പെട്ടവരാണെന്ന് കണ്ടെത്തി. ജനറല്‍ വിഭാഗത്തില്‍ പെട്ടവർ 30 ലക്ഷത്തില്‍ താഴെയെന്നും സെൻസസില്‍ വിവരങ്ങള്‍ ഉണ്ട്.
ഒബിസി വിഭാഗത്തിന് 51% സംവരണം നല്‍കാൻ ജാതി സെൻസസില്‍ ശുപാർശ ചെയ്യുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം 17 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചർച്ചയാകും.
പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ് ജെ. കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്