ഇന്ത്യ സേഫ്! അമേരിക്ക ആരോഗ്യഫണ്ട് നിര്‍ത്തിയത് ഇന്ത്യയെ ബാധിക്കില്ലെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

APRIL 13, 2025, 2:56 AM

ന്യൂഡല്‍ഹി: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡിവലപ്മെന്റിന്റെ (യുഎസ്എഐഡി) ഫണ്ടിങ് മരവിപ്പിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍. ഇത് രാജ്യത്തെ ക്ഷയരോഗ നിര്‍മാര്‍ജനപരിപാടിയെ നേരിട്ട് ബാധിക്കില്ലെന്ന് ഇന്ത്യയിലെ ആരോഗ്യമന്ത്രാലത്തിന്റെ മുഖ്യ ഉപദേശകയായ ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ക്ഷയരോഗ നിര്‍മാര്‍ജനയജ്ഞത്തിന്റെ കാതലായ ഫണ്ടിങ് ഇവിടെ സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്.

നമ്മുടെ അടിത്തറ ഭദ്രമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, മരുന്ന്, പരിശോധനകള്‍ എന്നിവയെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വഹിക്കുന്നതിനാല്‍ തളരാതെ മുന്നോട്ടുപോകും. ആഫ്രിക്കന്‍ രാജ്യങ്ങളുടേതുപോലുള്ള തിരിച്ചടി നമുക്കുണ്ടാകില്ല. 100 ദശലക്ഷം ഡോളറിനടത്ത് ഇത്തരത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് യുഎസ് ഫണ്ട് ചെയ്തിരുന്നു. വിവിധ എന്‍ജിഒകളിലൂടെ ബോധവത്കരണം, സാമൂഹികതല പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഫണ്ട് വിനിയോഗിച്ചിരുന്നത്. അത്തരം പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചേക്കാമെന്നും അവര്‍ ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam