ഹൈദരാബാദ്: ജ്വല്ലറിയിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയിൽ ജീവനക്കാരനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം.
ജ്വല്ലറി ഷോറൂമിലെ സ്ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് ആരോപണം.
ജ്വല്ലറിയുടെ സ്ട്രോങ് രൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ ബാറുകൾ എടുത്തുമാറ്റിയ ശേഷം പകരം വെള്ളിയിൽ സ്വർണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
അടുത്തിടെ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് വ്യക്തമായത്. ജ്വല്ലറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം ഇയാളാണ് പുറത്തെടുത്തിരുന്നത്.
ശേഷം അവ 22 ക്യാരറ്റും 18 ക്യാരറ്റുമുള്ള ആഭരണങ്ങളാക്കി മാറ്റാനായി ജീവനക്കാർക്ക് കൈമാറുകയായിരുന്നു. ഓഡിറ്റിന്റെ ഭാഗമായി സ്ട്രോങ് റൂമിലുള്ള സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായിട്ടുണ്ടെന്ന് മനസിലായത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്