അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തി പതിനേഴുകാരന്‍; കൊലപാതകം ട്രംപിനെ വധിക്കാനുള്ള പണം കണ്ടെത്താന്‍

APRIL 14, 2025, 1:32 AM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാനുള്ള പണം കണ്ടെത്തുന്നതിന് അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തി പതിനേഴുകാരന്‍. നികിത കാസപ്പ് ആണ് പൊലീസ് പിടിയിലായത്. ടാറ്റിയാന കാസപ്പ്(35), ഡൊണാള്‍ഡ് മേയര്‍(51) എന്നിവരാണ് കൊല്ലപ്പെട്ടത്.

വിസ്‌കോണ്‍സിനില്‍ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. പ്രതി മാതാപിതാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയതിന് േേശഷം ആഴ്ചകളോളം അവിടെ താമസിക്കുകയും പിന്നീട് 14,000 ഡോളര്‍ പണവും പാസ്പോര്‍ട്ടും നായയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്.

രണ്ടാഴ്ചയോളം ഇരുവരെയും പുറത്തേക്കോ ജോലിക്കോ കാണാതിരുന്നതിനെ തുടര്‍ന്ന് അടുപ്പക്കാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാസം കാന്‍സാസില്‍ വെച്ചാണ് പ്രതി പിടിയിലായത്.

ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും പ്രതി ഡ്രോണും സ്‌ഫോടകവസ്തുക്കളും വാങ്ങിയതായും ആരോപണമുണ്ട്. കാസപ്പിന് ഒരു റഷ്യക്കാരനുമായി അടുത്തബന്ധമുണ്ടെന്നും ഇയാളുമായി തന്റെ പദ്ധതികള്‍ പങ്കുവെച്ചതായും അധികൃതര്‍ പറയുന്നു. കോടതിയില്‍ ഫയല്‍ ചെയ്ത വാറണ്ടില്‍ ടിക് ടോക്കിലെയും ടെലിഗ്രാം മെസഞ്ചര്‍ ആപ്പിലെയും സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കണമെന്ന് വ്യക്തമാക്കി പ്രതി കുറിപ്പ് എഴുതിയിരുന്നു. പ്രസിഡന്റിനെ കൊല്ലാനും അമേരിക്കന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള തന്റെ പദ്ധതിയെക്കുറിച്ച് മറ്റു ചിലരുമായി ചര്‍ച്ചയും നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam