കുരുത്തോലയേന്തി വിശ്വാസികള്‍; മാര്‍തോമാസ്ലീഹാ കത്തീഡ്രലിലെ തിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു

APRIL 13, 2025, 10:56 AM

ഷിക്കാഗോ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. ഇതോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയില്‍ ഓശാന ഞായര്‍ ആചരണം ഷിക്കാഗോ മാര്‍ തോമാസ്ലീഹാ കത്തീഡ്രലില്‍ നടന്നു.

ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഫാ.തോമസ് കടുകപ്പിള്ളി, ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍, ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, ഫ. ജോയല്‍ പയസ്, ഫാ.മെല്‍വിന്‍ എന്നിവര്‍ സഹകാര്‍മികരായി.


മാര്‍ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ വിശ്വാസികളും സന്യസ്തരും ചേര്‍ന്ന് കുരുത്തോല പ്രദക്ഷിണം നടത്തി.  


ഭാരവാഹികളായ ബിജി സി. മണി, സന്തോഷ് കാട്ടൂക്കാരന്‍, വിവിഷ് ജേക്കബ്, ജോബി ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam