കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ബംഗാളില്‍ കലാപമായി മാറുന്നു. ശനിയാഴ്ച മുര്‍ഷിദാബാദിലെ ജാഫ്രാബാദില്‍ അക്രമാസക്തരായ ജനക്കൂട്ടം പിതാവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. അക്രമത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമങ്ങളുമായി ബന്ധപ്പെട്ട്
മറ്റൊരു സംഭവത്തില്‍, സംസര്‍ഗഞ്ച് പ്രദേശത്ത് വെടിയേറ്റ ഒരാള്‍ മരിച്ചു. വെടിവയ്പ്പില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കേന്ദ്ര സേനയെ അക്രമം നിയന്ത്രിക്കാന്‍ വിന്യസിച്ചിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 118 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡുകള്‍ തുടരുന്നതിനാല്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്ന് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് ഷമീം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജിയും ശാന്തത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും പശ്ചിമ ബംഗാളില്‍ വഖഫ് നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നതെന്നും ചോദ്യങ്ങള്‍ അവരിലേക്ക് തന്നെ തിരിച്ചുവിടണമെന്നും മമത പറഞ്ഞു.
വെള്ളിയാഴ്ച, വഖഫ് നിയമനിര്‍മ്മാണത്തിനെതിരായ പ്രതിഷേധത്തിനിടെ മാള്‍ഡ, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി ജില്ലകളിലായി വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടു. പോലീസ് വാനുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായി. റോഡുകള്‍ വ്യാപകമായി തടഞ്ഞു.
ക്രമസമാധാന നില കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് സഹായം തേടണമെന്ന് മമത ബാനര്‍ജിയോട് ബിജെപി ആവശ്യപ്പെട്ടു. വഖഫ് ബില്ലിന്റെ പേര് പറഞ്ഞ് നടക്കുന്നത് പ്രതിഷേധമല്ല, മറിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ അക്രമവും ജനാധിപത്യത്തിനും ഭരണകൂടത്തിനും നേരെയുള്ള ജിഹാദി ശക്തികളുടെ ആക്രമണവുമാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്