മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ ബംഗാളില്‍ പ്രതിഷേധം തുടരുന്നു. മുര്‍ഷിദാബാദില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കിയതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാരെ തടയാനും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ചോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്