ആഗ്ര: ആഗ്രയിലെ ജുമാ മസ്ജിദിനുള്ളില്‍ മൃഗ മാംസം വെച്ച സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. ആഗ്ര സ്വദേശിയായ നസറുദ്ദീന്‍ എന്ന വ്യക്തിയാണ് പിടിയിലായത്. കുറ്റകൃത്യത്തിന്റെ ഉദ്ിദേശ്യം അറിയാന്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നസറുദ്ദീനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുത്തേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
വെള്ളിയാഴ്ച പ്രാര്‍ത്ഥന അവസാനിച്ചതിന് തൊട്ടുപിന്നാലെ പള്ളിയില്‍ മാംസം വെച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പള്ളിക്കു മുന്‍പില്‍ പ്രതിഷേധം ആരംഭിച്ചു. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നേരിയ ബലപ്രയോഗം നടത്തേണ്ടിവന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധം സംഘടിപ്പിച്ചതിന് പോലീസ് 60 ഓളം പേര്‍ക്കെതിരെ കേസെടുത്തു.
'മാംസം പള്ളിക്കുള്ളില്‍ വെച്ചയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ, ജുമാ മസ്ജിദിന് പുറത്ത് കുഴപ്പമുണ്ടാക്കിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്തതിന് 60 ഓളം പേരെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,' ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സോനം കുമാര്‍ പറഞ്ഞു.
ആഗ്രയിലെ മണ്ടോള പ്രദേശത്തെ ജുമാ മസ്ജിദിനുള്ളില്‍ വ്യാഴാഴ്ച രാത്രി വൈകിയാണ് നസ്രുദ്ദീന്‍ ഒരു പാക്കറ്റ് മാംസം ഉപേക്ഷിച്ചത്. പിറ്റേന്ന് രാവിലെ, വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പാണ് ഇത് കണ്ടെത്തിയത്. ഇതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നസ്രുദ്ദീന്‍ തന്റെ സ്‌കൂട്ടിയില്‍ വരുന്നതായി കാണാം. അയാള്‍ പള്ളിയില്‍ പ്രവേശിച്ച് പാക്കറ്റ് താഴെ വയ്ക്കുന്നതും പിന്നീട് മടങ്ങി പോകുന്നതും കാണാം.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 100-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പാക്കറ്റ് കണ്ടെടുത്ത ഉദ്യോഗസ്ഥര്‍ അതിലെ ഉള്ളടക്കം നിര്‍ണ്ണയിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്