ഛണ്ഡീഗഡ്: പെൺസുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റിലിലെത്തിക്കാൻ യുവാവിന്റെ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാൽ സർവകലാശാലയിലാണ് സംഭവം ഉണ്ടായത്. സ്യൂട്ട്‌കേസ് ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞു. ഇതോടെ ആണ് ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് പരിശോധിച്ചത്. തുടർന്നാണ് ഇരുവരും പിടിക്കപ്പെട്ടത്.
അതേസമയം സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിലത്തിരിക്കുന്ന സ്യൂട്ട്‌കേസ് കുറച്ച് സ്‌ത്രീ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് തുറക്കുന്നതാണ് വീഡിയോയിൽ വ്യക്തമാകുന്നത്. അതിനുള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന പെൺകുട്ടി പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണാം. ഹോസ്റ്റലിലുള്ള മറ്റൊരു വിദ്യാർത്ഥിയാണ് വീഡിയോ റെക്കോർഡ് ചെയ്‌തിരിക്കുന്നത്.
അതേസമയം കോളേജിലെ വിദ്യാർത്ഥിയാണോ അതോ പുറത്തുനിന്നുള്ള കുട്ടിയാണോ സ്യൂട്ട്‌കേസിനുള്ളിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്