തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിന്റെ ഹിയറിങില്‍ ഉത്തരവ് മാറ്റിയിറക്കിയതായി റിപ്പോർട്ട്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ആണ് ഉത്തരവ് മാറ്റി ഇറക്കിയത്.
ഒരാഴ്ച മുൻപ് ഇറക്കിയ ഉത്തരവാണ് തിരുത്തിയിറക്കിയിരിക്കുന്നത്. ഹിയറിങ്ങിന് ലൈവ് സ്ട്രീമിങ് റെക്കോര്‍ഡിങ് അനുവദിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
അതേസമയം ഹിയറിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത നൽകികൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹിയറിങ്ങിന് ലൈവ് സ്ട്രീമിങ്ങോ റെക്കോര്‍ഡിങ്ങോ ഉണ്ടാവില്ലെന്നും ഏപ്രില്‍ 16ന് വൈകിട്ട് 4.30ന് ഹിയറിങ്ങിന് ഹാജരാകാനും ചീഫ് സെക്രട്ടറി ഉത്തരവിൽ നിര്‍ദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്