കല്പറ്റ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം.
സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്ത നേതൃത്വം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സാമ്പത്തിക ബാധ്യത തീര്‍ത്തു തരാമെന്നാണ് നേതൃത്വം വാഗ്ദാനം ചെയ്തത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച വിവരം സമിതിയെ അറിയിച്ചിരുന്നു. ഉപസമിതി അംഗങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല.
തിരുവഞ്ചൂര്‍ മാത്രമാണ് ഫോണില്‍ എങ്കിലും സംസാരിക്കുന്നത്. നേതാക്കളെ നേരില്‍ കണ്ടു പരാതി പറയാന്‍ ആണ് ഓഫീസ് ഉദ്ഘാടന വേദിയില്‍ എത്തിയതെന്നും കുടുംബം വ്യക്തമാക്കി.
തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ലെന്നും പറഞ്ഞ ഡേറ്റുകള്‍ എല്ലാം കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്