ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പുറത്തു വരുന്ന പരാതി. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ മുറിവാണ് തുന്നിക്കട്ടിയത്.
അതേസമയം കാലിന് പരിക്ക് പറ്റി ആശുപത്രിയിലെത്തിയതായിരുന്നു യുവാവ്. ലോഹച്ചീള് അകത്ത് വെച്ച് തന്നെ തുന്നിക്കെട്ടി വിടുകയാണുണ്ടായത് എന്നാണ് ഇയാൾ വ്യക്തമാക്കുന്നത്. വേദന സഹിക്കാൻ സാധിക്കാതെ മറ്റൊരു ആശുപത്രിയിലെത്തിയപ്പോഴാണ് ലോഹച്ചീള് മുറിവിലുണ്ടായിരുന്നതായി മനസിലായതെന്നും മുഹമ്മദ് ഹാജ കൂട്ടിച്ചേർക്കുന്നു. ആർഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഹാജ പറഞ്ഞു.
എന്നാൽ പരാതി കിട്ടിയെങ്കിലും ആശുപത്രിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന നിലപാടിലാണ് സൂപ്രണ്ട്. എക്സ്റേയിൽ ലോഹഭാഗമൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്