സുപ്രീം കോടതി വിധി ഭരണഘടന ഉയര്‍ത്തി പിടിക്കുന്നത്; കേരള ഗവര്‍ണര്‍ അത് ഉള്‍ക്കൊള്ളുന്നില്ലെന്ന് എം.എ. ബേബി

APRIL 12, 2025, 7:54 AM

ന്യൂഡല്‍ഹി: പ്രതീക്ഷ നല്‍കുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയാറാകണമായിരുന്നു എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. കേരള ഗവർണർ അത് ഉള്‍ക്കൊള്ളുന്നില്ലെന്ന് മനസിലാക്കുന്നുവെന്നും ബേബി പറഞ്ഞു.

ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്.

ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്. രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ല. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് എന്നും ബേബി ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam