ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ നോമ്പുകാല ദമ്പതീസംഗമം ഏപ്രിൽ 16 ബുധൻ വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു.
ഈ സംഗമത്തിൽ വടവാതൂർ സെമിനാരി പ്രൊഫസർ ഫാ.റോയി കടുപ്പിൽ ദമ്പതികൾക്കായി നോമ്പുകാല ചിന്തകൾ പങ്കുവെയ്ക്കും.
തുടർന്ന് ആരാധനയും പ്രത്യേകം ആശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടും.
വിശുദ്ധവാരത്തിൽ നടത്തപ്പെടുന്ന ഈ സംഗമത്തിലേയ്ക്ക് എല്ലാ ദമ്പതികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അറിയിച്ചു.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്