വാഷിംഗ്ടണ്‍: 30 ദിവസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമം പാലിച്ചില്ലെങ്കില്‍ ശിക്ഷയായി പിഴയും തടവും ലഭിക്കുമെന്നും യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്.
എച്ച്-1 ബി അല്ലെങ്കില്‍ സ്റ്റുഡന്റ് പെര്‍മിറ്റ് പോലുള്ള വിസകളുള്ള, യുഎസിലുള്ളവരെ ഈ തീരുമാനം നേരിട്ട് ബാധിക്കില്ല. എന്നാല്‍ ശരിയായ അംഗീകാരമില്ലാതെ വിദേശ പൗരന്മാര്‍ യുഎസില്‍ താമസിക്കുന്നത് തടയുന്നതിന് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. എച്ച്-1 ബി വിസയിലുള്ള ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ടെങ്കിലും നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ രാജ്യം വിടുന്നില്ലെങ്കില്‍, നടപടി നേരിടേണ്ടി വന്നേക്കാം.
അനുമതിയില്ലാതെ യുഎസില്‍ താമസിക്കുന്ന വിദേശ പൗരന്മാരോട് സ്വയം നാടുകടത്താന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങളും എടുത്തു പറയുന്നുണ്ട്.
'സ്വയം നാടുകടത്തല്‍ സുരക്ഷിതമാണ്. നിങ്ങളുടെ വിമാനം തിരഞ്ഞെടുത്ത് നിങ്ങളുടെ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി പോകുക. കുറ്റവാളിയല്ലാത്ത, നിയമവിരുദ്ധമായി താമസിച്ച വിദേശിയായി നിങ്ങള്‍ സ്വയം നാടുകടത്തുകയാണെങ്കില്‍ യുഎസില്‍ സമ്പാദിച്ച പണം സൂക്ഷിക്കുക,' ഹോം ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
സ്വയം നാടുകടത്തല്‍ നിയമപരമായ കുടിയേറ്റത്തിനുള്ള ഭാവി അവസരം തുറക്കുമെന്നും അത്തരത്തില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍ സബ്സിഡി നിരക്കിലുള്ള വിമാന യാത്രയ്ക്ക് അര്‍ഹതയുണ്ടാകാമെന്നും സാമൂഹ്യ മാധ്യ പോസ്റ്റില്‍ പറയുന്നു.
നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അവരെ തിരിച്ചറിഞ്ഞാല്‍ ഉടനടി നാടുകടത്തല്‍ നേരിടേണ്ടിവരുമെന്ന് പോസ്റ്റ് പറയുന്നു. 'നിങ്ങള്‍ക്ക് അന്തിമ നീക്കം ചെയ്യല്‍ ഉത്തരവ് ലഭിക്കുകയും താമസിക്കുകയും ചെയ്താല്‍ പ്രതിദിനം 998 ഡോളര്‍ പിഴ. സ്വയം നാടുകടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ 1,000-5,000 ഡോളര്‍ പിഴ. നിങ്ങള്‍ സ്വയം നാടുകടത്തുന്നതില്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കാം,' പോസ്റ്റില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്