തിരുബാലസഖ്യം യുണിറ്റിന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ തുടക്കമായി

APRIL 13, 2025, 1:07 AM

കൊപ്പേൽ (ടെക്‌സാസ്)  : സീറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെയും, ഷിക്കാഗോ  സീറോ മലബാർ രൂപത, രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ ബാലകരിൽ ഉണ്ണീശോയോടുള്ള സ്‌നേഹത്തിൽ വളരുന്നതിന്റെയും, പ്രേഷിതപ്രവർത്തനത്തിന്റെ മേഖലയിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ തിരുബാല സഖ്യം യൂണിറ്റിന്റെ  (Holy Childhood Association -HCA) ഔദ്യോഗിക ഉദ്ഘാടനം നടന്നു.  

ഏപ്രിൽ 6 ഞായാറായ്ച വിശുദ്ധ കുർബാനക്ക് മുൻപായി നടന്ന ചടങ്ങിൽ ഷിക്കാഗോ സീറോ മലബാർ രൂപതാ യൂത്ത് ഡയറക്ടർ ഫാ മെൽവിൻ പോൾ, ഇടവക വികാരിയും തിരുബാല സഖ്യം ഡയറക്ടറുമായ ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, തിരുബാലസഖ്യ ഇടവക കോർഡിനേറ്റർ സെൽസി ജോബി, അനിമേറ്ററുമാരായ ബ്ലെസ്സി പോൾ, ആൻ ജോഷി എന്നിവർ ചേർന്ന് തിരിതെളിച്ചു യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

മതബോധന അധ്യാപകർ, ഇടവക ട്രസ്റ്റിമാർ, പാരിഷ് അംഗങ്ങൾ, രക്ഷിതാക്കൾ, എന്നിവരും സന്നിഹിതരായി. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ, കുട്ടികൾ എന്നിവരും  പങ്കെടുത്തു.

vachakam
vachakam
vachakam


പ്രീ കിന്റർ ഗാർട്ടൻ മുതൽ മൂന്നാം ക്ലാസ്സുവരെയുള്ള കുട്ടികൾ സഖ്യത്തിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തു. വിശുദ്ധ കുർബാന സ്വീകരിക്കാത്ത മൂന്നുവരെ ഗ്രേഡിൽ പഠിക്കുന്ന കുട്ടികളാണ് തിരുബാല സഖ്യത്തിൽ അംഗത്വം നേടുന്നത്. വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം അവരെ ചെറുപുഷ്പ മിഷൻ ലീഗിലേക്ക് മാറ്റും. കുട്ടികളിൽ ക്രിസ്തീയ ദൗത്യബോധം വളർത്തുന്ന ഉദ്ദേശത്തോടെ രൂപീകരിച്ച  ഈ സഖ്യം വിശ്വാസികളിലും ആത്മീയ ഉണർവേകി.

തിരുബാല സഖ്യത്തിന്റെ ലക്ഷ്യം കുട്ടികളിൽ മിഷൻ ബോധം വളർത്തുകയും, പ്രാർത്ഥന, ത്യാഗം എന്നിവയുടെ മാർഗത്തിൽ അവർക്ക് ആത്മീയ വളർച്ചയുടെ അവസരങ്ങൾ ഒരുക്കുകയുമാണ്. സ്‌നേഹവും കരുണയും പങ്കുവെക്കുവാനും, ക്രിസ്തുവിന്റെ അനുയായിയായി  ജീവിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിക്കുന്നു. ഉണ്ണിയേശുവാണ് തിരുബാല സഖ്യത്തിന്റെ സ്വർഗീയ മധ്യസ്ഥൻ.

vachakam
vachakam
vachakam


മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam