ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ മഹാവിഷു ആഘോഷിച്ചു

APRIL 13, 2025, 12:54 AM

മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാവിഷു, സമാനതകൾ ഇല്ലാതെ വിപുലമായി ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു.
സ്വർണ്ണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും, കണിവെള്ളരിയും, കാർക്ഷിക വിളകളും, പുന്നെല്ലും, വെള്ളിനാണയങ്ങളും, വാൽക്കണ്ണാടിയും, നിലവിളക്കിന്റെ വെളിച്ചത്തിൽ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ് ഷിക്കാഗോ ഗീതാമണ്ഡലം, ഷിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്.

vachakam
vachakam
vachakam


ഈ വർഷത്തെ മഹാവിഷു ഏപ്രിൽ 12ന്, ശനിയാഴ്ച രാവിലെ മഹാഗണപതിഹോമത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് ഗീതാമണ്ഡലം കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ നാരായണീയ പാരായണവും, ഗീതാമണ്ഡലത്തിലെ കുട്ടികൾ ചേർന്ന് നടത്തിയ ഗീത പാരായണവും വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്ത ജനങ്ങൾക്ക് നൽകിയത്. വാൽക്കണ്ണാടി, ഗ്രന്ഥം, സ്വർണ്ണം, വെള്ളവസ്ത്രം, കണികൊന്ന, വെളുത്ത പുഷ്പം, വെള്ളരിയ്ക്ക, മാമ്പഴം, ചക്ക, ഉണങ്ങല്ലരി, നാണയം, നാളികേരമുറിയിൽ നെയ്യ്തിരി എന്നിവ വച്ചാണ് ഭഗവാന് കണിയൊരുക്കിയത്. തുടർന്ന് ഭഗവാനെ കണികാണിച്ചശേഷം, മേൽശാന്തി ഭഗവാന് ആദ്യ വിഷുകൈനീട്ടം സമർപ്പിച്ച ശേഷം വിഷുകണി ദർശനത്തിനായി തിരുനട തുറന്നു.
വിഷുകണി കണ്ട ശേഷം, കുട്ടികൾക്കും, മുതിർന്നവർക്കും, മാതൃവാത്സല്യത്തിന്റെ നിറദീപമായ ഗീതാമണ്ഡലത്തിലെ മുതിർന്ന 'അമ്മ വിഷു കൈനീട്ടം നൽകി. 


vachakam
vachakam
vachakam

അതിനുശേഷം, കുടുംബാംഗങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു, 

തുടർന്ന് നടന്ന വിഭവ സമൃദ്ധമായ വിഷു സദ്യയോടെ 2025ലെ വിഷു ചടങ്ങുകൾക്ക് സമാപിച്ചു. 

vachakam
vachakam
vachakam

ഈ വർഷത്തെ വിഷു പരിപാടികൾക്ക് പ്രസിഡന്റ് ആനന്ദ് പ്രഭാകർ, സെക്രട്ടറി ബൈജു മേനോൻ എന്നിവർ നേതൃത്വം നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam