തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പി വി അൻവർ രംഗത്ത്.
അജിത് കുമാർ പക്കാ ക്രിമിനലാണെന്നും മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ വിമർശിച്ചു.
അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനം. വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്. അജിത് കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നെന്ന് പി വി അൻവർ പറഞ്ഞു.
പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു.
പൊലീസ് സേന ഇപ്പോഴും ഭരിക്കുന്നത് എം ആർ അജിത്ത് കുമാറാണെന്നും പിവി അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്