ജോര്‍ജിയ: ഹിന്ദുഫോബിയയും ഹിന്ദുവിരുദ്ധ വര്‍ഗീയതയും ഔദ്യോഗികമായി അംഗീകരിച്ച് ജോര്‍ജിയ സ്‌റ്റേറ്റ് ബില്‍ അവതരിപ്പിച്ചു. ബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നാല്‍, ജോര്‍ജിയയുടെ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തി ഹിന്ദുഫോബിയയെ വ്യക്തമായി നിര്‍വചിക്കുകയും യുഎസില്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ഉചിതമായ നടപടിയെടുക്കാന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ഷോണ്‍ സ്റ്റില്‍, ക്ലിന്റ് ഡിക്സണ്‍, ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ജേസണ്‍ എസ്റ്റീവ്‌സ്, ഇമ്മാനുവല്‍ ഡി ജോണ്‍സ് എന്നിവര്‍ സംയുക്തമായി നിയമനിര്‍മ്മാണത്തെ പിന്തുണച്ചു.
'ഹിന്ദുഫോബിയ'യെ 'ഹിന്ദുമതത്തോടുള്ള വിരുദ്ധവും വിനാശകരവും അവഹേളിക്കുന്നതുമായ മനോഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും ഒരു കൂട്ടം' എന്ന് നിര്‍വചിക്കുന്ന ഒരു പുതിയ വ്യവസ്ഥ ജോര്‍ജിയ കോഡില്‍ ഉള്‍പ്പെടുത്താന്‍ സെനറ്റ് ബില്‍ 375 ശ്രമിക്കുന്നു. നിലവിലുള്ള വിവേചന വിരുദ്ധ നിയമങ്ങളില്‍ ഹിന്ദുഫോബിയയെ ഉള്‍പ്പെടുത്താന്‍ ഇത് സംസ്ഥാന, പ്രാദേശിക നിയമ നിര്‍വഹണ സംവിധാനങ്ങളെ നിര്‍ബന്ധിതരാക്കും.
'ഇത്തരമൊരു ബില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സ്‌റ്റേറ്റായി ജോര്‍ജിയ മാറുന്നു, പാസായാല്‍ അത് ചരിത്രം സൃഷ്ടിക്കും,' കൊയ്‌ലേഷന്‍ ഓഫ് ഹിന്ദൂസ് ഇന്‍ നോര്‍ത്ത് അമേരിക്ക (സിഒഎച്ച്എന്‍എ) പ്രസ്താവനയില്‍ പറഞ്ഞു. 'ഈ സുപ്രധാന ബില്ലില്‍ സെനറ്റര്‍ ഷോണ്‍ സ്റ്റില്ലുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജോര്‍ജിയയിലെയും അമേരിക്കയിലെയും ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സെനറ്റര്‍ ഇമ്മാനുവല്‍ ജോണ്‍സ്, സെനറ്റര്‍ ജേസണ്‍ എസ്റ്റീവ്‌സ്, സെനറ്റര്‍ ക്ലിന്റ് ഡിക്‌സണ്‍ എന്നിവരോടൊപ്പം അദ്ദേഹത്തിനും നന്ദി പറയുന്നു.' സിഒഎച്ച്എന്‍എ പ്രസ്താവിച്ചു.
2023 ഏപ്രിലില്‍ ജോര്‍ജിയ ഹിന്ദുഫോബിയയെയും ഹിന്ദു വിരുദ്ധ മതഭ്രാന്തിനെയും അപലപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതിയ ബില്‍ വരുന്നത്. 2023-2024 ലെ പ്യൂ റിസര്‍ച്ച് സെന്റര്‍ റിലീജിയസ് ലാന്‍ഡ്സ്‌കേപ്പ് സ്റ്റഡി പ്രകാരം, യുഎസില്‍ ഏകദേശം 2.5 ദശലക്ഷം ഹിന്ദുക്കളുണ്ട്. ദേശീയ ജനസംഖ്യയുടെ ഏകദേശം 0.9 ശതമാനം ആണിത്. 40,000-ത്തിലധികം ഹിന്ദുക്കള്‍ ജോര്‍ജിയയിലാണ് താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്