വാഷിംഗ്‌ടൺ: യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിർണായക ബിൽ യുഎസ് പ്രതിനിധി സഭ പാസാക്കി.
തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് നിർബന്ധമാക്കുന്ന നിയമനിർമാണത്തിനാണ് സഭ അംഗീകാരം നൽകിയിരിക്കുന്നത്.
'സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്ട്' എന്നറിയപ്പെടുന്ന ബിൽ ഇനി സെനറ്റ് പരിഗണിക്കും. സെനറ്റിൽ പാസായാൽ മാത്രമേ ബില്ലിന് യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ.
ഇത് രണ്ടാം തവണയാണ് പ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാർട്ടി ഈ ബില്‍ പാസാക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബില്‍ സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു.
ബിൽ പാസായാൽ ഫെഡറൽ വോട്ടർ രജിസ്ട്രേഷൻ ഫോം ഉപയോഗിക്കുന്ന എല്ലാ അപേക്ഷകരും അവരുടെ പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസിൽ നേരിട്ട് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നൽകേണ്ടിവരും.
നിലവില്‍ ഒരു യുഎസ് വോട്ടർക്ക് വോട്ട് ചെയ്യുന്നതിനായി അവരുടെ വോട്ടർ ഐഡിയുടെ ആവശ്യകത മാത്രമാണുള്ളത്. ഡ്രൈവിങ് ലൈസൻസ് ,സ്റ്റേറ്റ് ഐഡി, അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ സ്വീകാര്യമാണ്.
ചില സ്റ്റേറ്റുകള്‍ ജനന സർട്ടിഫിക്കറ്റ് , സോഷ്യൽ സെക്യൂരിറ്റി കാർഡുകൾ, എന്നിങ്ങനെയുള്ള ഫോട്ടോ പതിച്ചിട്ടില്ലാത്ത ഐഡികളും സ്വീകരിക്കാറുണ്ട്.
യുഎസ് തെരഞ്ഞെടുപ്പുകളിൽ രാജ്യത്തെ യഥാർത്ഥ പൗരന്മാർ മാത്രമാണ് വോട്ടുചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് റിപ്പബ്ലിക്കൻമാരുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്