ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ടൂറിസ്റ്റ് ഹെലികോപ്ടർ തകർന്നു, 6 മരണം

APRIL 11, 2025, 12:48 AM

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ടൂറിസ്റ്റ് ഹെലികോപ്ടർ തകർന്നു മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു.

സ്‌പെയിനിൽ നിന്നുള്ള കുടുംബാംഗങ്ങളെ വഹിച്ചുകൊണ്ടിരുന്ന ടൂറിസ്റ്റ് ഹെലികോപ്ടർ ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു.

ഒരു പൈലറ്റും രണ്ട് മുതിർന്നവരും മൂന്ന് കുട്ടികളും സഞ്ചരിച്ചിരുന്ന ന്യൂയോർക്ക് ഹെലികോപ്‌ടേഴ്‌സ് ചാർട്ടേഡ് ഹെലികോപ്ടർ വ്യാഴാഴ്ച ഉച്ചയ്ക്ക് ന്യൂയോർക്ക് നഗരത്തിലെ ലോവർ മാൻഹട്ടനിനടുത്തുള്ള ഹഡ്‌സൺ നദിയിൽ വീണതായി ജേഴ്‌സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എബിസി ന്യൂസിനോട് സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

വാൾ സെന്റ് ഹെലിപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് 15 മിനിറ്റിനുശേഷം, ന്യൂജേഴ്‌സിയിലെ ഹൊബോക്കനിലെ റിവർ ഡ്രൈവിന്റെ തീരത്ത് ഉച്ചകഴിഞ്ഞ് 3:17നാണ് അപകടം നടന്നത്. ഹെലികോപ്ടർ ജോർജ്ജ് വാഷിംഗ്ടൺ പാലത്തിലെത്തി തെക്കോട്ട് തിരിഞ്ഞ് തകർന്നുവെന്ന് അധികൃതർ പറഞ്ഞു.

അപകടത്തിന് ശേഷം യാത്രക്കാരെ എത്തിച്ച ജേഴ്‌സി സിറ്റി മെഡിക്കൽ സെന്റർ, അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കഴിയുന്നത്ര ശ്രമിച്ചുവെന്ന് മേയർ ഫുലോപ്പ് എബിസി ന്യൂസിനോട് പറഞ്ഞു.

ഹെലികോപ്ടർ അപകടത്തിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങളും തിരിച്ചറിയുന്നതിനും സ്ഥിരീകരിക്കുന്നതിനും ന്യൂയോർക്ക് നഗരത്തിലെ സ്പാനിഷ് കോൺസുലേറ്റ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻസ് സംഘം അറിയിച്ചു. സ്‌പെയിനിലെ അധികാരികൾക്കും അപകടത്തെക്കുറിച്ച് അറിയാമെന്ന് വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam