ന്യൂയോര്‍ക്ക്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും കടലാസ് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്ക. യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം യു.എസ് കാബിനറ്റ് യോഗത്തിലാണ് അവര്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും അവര്‍ നല്‍കിയെന്നാണ് വിവരം. അതേസമയം ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ലോകത്തില്‍ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഗബ്ബാര്‍ഡിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഇത്. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തില്‍ തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞത്. വോട്ടുകള്‍ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുണ്ട്. അതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടു വരണം. ഇത് തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിനെതിരേ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവിയുടെ പരാമര്‍ശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്