യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം; സീമന്‍സ് സിഇഒ  അഗസ്റ്റിന്‍ എസ്‌കോബാറും കുടുംബവുമടക്കം ആറ് മരണം

APRIL 10, 2025, 11:26 PM

ന്യൂയോർക്ക്:  യുഎസില്‍ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. സ്‌പെയിനിലെ സീമന്‍സ് സിഇഒ അഗസ്റ്റിന്‍ എസ്‌കോബാറും കുടുംബവുമടക്കം ആറ് പേര്‍ മരിച്ചു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

ജെഴ്‌സി സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. അഗസ്റ്റിനും എസ്‌കോബാറും വെക്കേഷന്‍ ആഘോഷിക്കാനാണ് ബാഴ്‌സലോണയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കെത്തിയത്.

vachakam
vachakam
vachakam

മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരില്‍ പൈലറ്റ്, രണ്ട് മുതിര്‍ന്നവര്‍ എന്നിരും ഉള്‍പ്പെടുന്നു. 

ആറ് മൃതദേഹങ്ങളും കണ്ടെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam