വാഷിംഗ്ടണ്‍: ഇറാനുമായുള്ള ഭാവി ചര്‍ച്ചകള്‍ക്ക് ഇന്ന് മസ്‌കറ്റില്‍ രൂപം നല്‍കുമെന്ന് അമേരിക്ക. യു.എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന മനസോടെയാണ് അമേരിക്കയുമായുള്ള ഇന്നത്തെ ചര്‍ച്ചയെ സമീപിക്കുകയെന്ന് ഇറാന്‍ അറിയിച്ചു.
ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ യുഎസ് പശ്ചമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫിന്റെയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയുടെയും നേതൃത്വത്തിലാകും ചര്‍ച്ച. ഭാവി ചര്‍ച്ചക്കുള്ള ചട്ടക്കൂടിന് രൂപം നല്‍കുന്നതിനൊപ്പം ആണവ പദ്ധതി ഉപേക്ഷിക്കമെന്ന നിലപാടാകും ചര്‍ച്ചയില്‍ താന്‍ ഉന്നയിക്കുകയെന്ന് സ്റ്റിവ് വിറ്റ്‌കോഫ് അറിയിച്ചിട്ടുണ്ട്. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ ഒരു നിലക്കും അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
അതേസമയം അമേരിക്കയുമായി തുറന്ന മനസോടെയുള്ള ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെന്നും ആണവായുധ നിര്‍മാണത്തോട് ശക്തമായ എതിര്‍പ്പാണുള്ളതെന്നും ഇറാന്‍ നേതൃത്വം വ്യക്തമാക്കി. ഭീഷണിയും അടിച്ചേല്‍പിക്കലും അംഗീകരിക്കില്ലെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.
അതിനിടെ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയിലൂടെ ഗാസയില്‍ യുദ്ധവിരാമം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അധികം വൈകാതെ ബന്ദികള്‍ ഗാസയില്‍ നിന്ന് ഇസ്രായേലില്‍ തിരിച്ചെത്തുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. 59 ഇസ്രായേല്‍ ബന്ദികളാണ് ഹമാസ് പിടിയിലുള്ളതെന്നും ഇതില്‍ 24 പേര്‍ മാത്രമാണ് നിലവില്‍ ജീവിച്ചിരിപ്പുള്ളതെന്നും ട്രംപ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്