2025 മെയ് 10ന് നടക്കുന്ന കെ.സി.എസ് ഷിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്ററായി ജയ കുളങ്ങര നിയമിതയായി. ഏതാണ്ട് 600 ഓളം കുട്ടികൾ പങ്കെടുക്കുന്ന ഈ കലോത്സവം സംഘടിപ്പിക്കുന്നതിന് നല്ല അർപ്പണ ബോധവും, ക്ഷമയും, ഓർഗനൈസേഷൻ സ്‌കിൽസും ഉള്ള വ്യക്തിത്വങ്ങളെ തിരഞ്ഞു കൊണ്ടിരുന്നപ്പോൾ, ആദ്യമേ തന്നെ മനസ്സിലേക്ക് ഉയർന്നു വന്ന പേരാണ് ജയയുടേത്. നല്ല ക്ഷമയും പക്വതയും നിഷ്പക്ഷവുമായ ജയയുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ ശ്രദ്ധേയമാണ്.
കഴിഞ്ഞ 30 വർഷത്തിലേറെയായി കെ.സി.എസിന്റെ വിവിധ ബോർഡുകളിൽ പ്രവർത്തിച്ചിട്ടുള്ള ജയയുടെ പ്രവർത്തനപരിചയം 2025ലെ കെ.സി.എസ് യൂത്ത് ഫെസ്റ്റിവലിന് തിളക്കം കൂട്ടും എന്നുള്ളതിന് സംശയമില്ല. ജയക്ക് കെ.സി.എസ് ഷിക്കാഗോയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഷാജി പള്ളിവീട്ടിൽ, കെ.സി.എസ് ജനറൽ സെക്രട്ടറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്