ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ഒബിസി) സംവരണ ക്വാട്ട നിലവിലുള്ള 32 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്ത് ജാതി സെന്‍സസ് കമ്മീഷന്‍.
ശുപാര്‍ശ നടപ്പിലാക്കുകയാണെങ്കില്‍, സംസ്ഥാനത്തെ മൊത്തം സംവരണം 85 ശതമാനമായി ഉയരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ (എസ്സി/എസ്ടി) വിഭാഗങ്ങള്‍ക്ക് 24 ശതമാനവും ഉള്‍പ്പെടെയാണിത്.
തൊഴില്‍ ക്വാട്ടകള്‍ക്കുള്ളില്‍ തിരശ്ചീന സംവരണ നയങ്ങള്‍ നടപ്പിലാക്കാനും കമ്മീഷന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഉപദേശിച്ചിട്ടുണ്ട്.
എസ്സി, എസ്ടി, ഒബിസി തുടങ്ങിയ എല്ലാ സംവരണ ഗ്രൂപ്പുകളിലും സ്ത്രീകള്‍, വികലാംഗര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് തിരശ്ചീന സംവരണം ക്വാട്ട നല്‍കുന്നു.
സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യ ഏകദേശം 70 ശതമാനമാണെന്ന് കണ്ടെത്തിയ സമീപകാല സര്‍വേയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പാനലിന്റെ നിര്‍ദ്ദേശം. ഈ ഡാറ്റ ഉദ്ധരിച്ച്, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെയും അവസരങ്ങളുടെയും തുല്യമായ വിതരണത്തിന് ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണം വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വാദിക്കുന്നു.
ജാതി സെന്‍സസ് എന്നറിയപ്പെടുന്ന സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും വെള്ളിയാഴ്ച കര്‍ണാടക മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 17 ന് നടക്കുന്ന പ്രത്യേക യോഗത്തില്‍ സംസ്ഥാന മന്ത്രിസഭ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്