കൊല്‍ക്കത്ത: വഖഫ് പ്രതിഷേധം അക്രമത്തില്‍ കലാശിച്ച പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൊക്കോടതി ഉത്തരവിട്ടു. മൂര്‍ഷിദാബാദില സംസര്‍ഗഞ്ചില്‍ വഖഫ് സംബന്ധമായ അക്രമത്തില്‍ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെയാണ് നടപടി.
ഹരോഗോബിന്ദോ ദാസ്, മകന്‍ ചന്ദന്‍ എന്നിവരെ സംസര്‍ഗഞ്ചിലെ ജാഫ്രാബാദിലെ വീട്ടില്‍ കയറി അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സുതിയിലെ സജുര്‍ മോറില്‍ നടന്ന ഏറ്റുമുട്ടലിനിടെ ബിഎസ്എഫിന്റെ വെടിയേറ്റ് 21 കാരനായ ഇജാസ് മോമിന്‍ കൊല്ലപ്പെട്ടു.
ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ സൗമെന്‍ സെന്‍, രാജ ബസു ചൗധരി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കണ്ണടച്ച് ഇരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കല്‍ക്കത്ത ഹൈക്കോടതി, മുര്‍ഷിദാബാദില്‍ കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) വിന്യസിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൗരന്മാര്‍ക്ക് മതിയായ സുരക്ഷയും സംരക്ഷണവും നല്‍കണമെന്ന് കോടതി പറഞ്ഞു. സ്ഥിതിഗതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രത്തോടും നിര്‍ദ്ദേശിച്ചു. ഏപ്രില്‍ 17 ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്