മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ.
അന്വേഷണസംഘത്തിന്റെ പക്കല്‍ ഉള്ള ഓഡിയോ റാണയുടേതാണെന്ന് ഉറപ്പാക്കുന്നതിനാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ കൈയിലുള്ള നിര്‍ണായകമായ തെളിവാണ് തഹാവൂര്‍ റാണയുടെ ശബ്ദ സന്ദേശങ്ങള്‍.
ഈ സന്ദേശങ്ങള്‍ റാണയുടേത് തന്നെയാണോയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
അതേസമയം, മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യന്‍ നഗരങ്ങളെയും തഹാവൂര്‍ റാണ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് തഹാവൂര്‍ റാണ സഹകരിക്കുന്നില്ല.
ഇന്ത്യയില്‍ എത്തിയ റാണക്കും ഡേവിഡ് കോള്‍ മാന്‍ ഹെഡ്‌ലിക്കും സഹായം നല്‍കിയവരെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ തേടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്