വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

APRIL 12, 2025, 1:01 PM

വരാപ്പുഴ: കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ചേര്‍ത്തലയില്‍ നടക്കുന്ന ഓള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

ശനിയാഴ്ച രാത്രി 8:15 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടു മറിഞ്ഞ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. നാലു പേരൊഴികെ മറ്റാരുടെയും പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ട്. ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ ശിഖ, മിഥുന, മാല്യങ്കര എസ്എന്‍എം കോളജ് വിദ്യാര്‍ത്ഥിനി വന്ദന, കോട്ടുവള്ളിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹ എന്നിവര്‍ക്കാണ് പരിക്കുള്ളത്.

ബസിലുണ്ടായിരുന്ന ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അലീന, സനൂപ, ദിയ, അനയ, സൗപര്‍ണിക, അവന്തിക, എഡ്വീന, വിസ്മയ എന്നിവരുടെ പരിക്ക് സാരമുള്ളതല്ല. ബസിന്റെ ഡ്രൈവര്‍ പറവൂര്‍ സ്വദേശി അശോകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡ്രൈവര്‍ക്ക് പുറമെ കായികാധ്യാപകന്‍ ഒമര്‍ ഷെരിഫാണ് ബസില്‍ ഉണ്ടായിരുന്നത്. ഒമര്‍ ഷെരീഫിന് പരിക്കുകളൊന്നുമില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ചില്ലുകള്‍ കൊണ്ടു മുറിവേറ്റുള്ള പരിക്കാണ് ഏറെ പേര്‍ക്കും ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam