തിരുവനന്തപുരം:എൻ. പ്രശാന്ത് ഐഎഎസ് 16 ന് ഹിയറിംഗിന് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ശാരധ മുരളീധരൻ. ഹിയറിംഗിന്‍റെ ലൈവ് സ്ട്രീമിംഗോ റിക്കാർഡിംഗോ ഉണ്ടാകില്ല.
അച്ചടക്ക നടപടിയുടെ ഭാഗമല്ല ഹിയറിംഗ്. കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്താൻ മാത്രമാണെന്നുമാണ് വിശദീകരണം.
അതേസമയം ഉന്നത ഉദ്യോഗസ്ഥരെ അടക്കം ലക്ഷ്യമിട്ട് വീണ്ടും എന്‍. പ്രശാന്ത് ഐഎഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരുന്നു.
അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്ബാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താൻ. പഴയ സിനിമാ സീന്‍ പോസ്റ്റ് ചെയ്ത് ഐഎഎസ് ഓഫീസര്‍മാര്‍ പെരുമാറേണ്ടത് ഇങ്ങനെയെന്നും പ്രശാന്ത് പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്