കോഴിക്കോട്: കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ.
ലീഡർ കെ. കരുണാകരൻ മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്നാണ് മുരളീധരൻ വിട്ടുനിന്നത്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
കോൺഗ്രസിലെ സംസ്ഥാനത്തെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം.
ലീഡർ കെ. കരുണാകരൻ സ്‌മാരക മന്ദിരം എന്ന് നാമകരണം ചെയ്‌ത കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്