ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കലാപശ്രമം ഉൾപ്പെടെ ചുമത്തി കേസ്

APRIL 12, 2025, 8:00 AM

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന ദേവസ്വത്തിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ കേസ്. 

ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു ജസ്‌നയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി. 

നേരത്തേ കൃഷ്ണ ഭക്ത എന്ന നിലയില്‍ വൈറലായ ജസ്‌നയ്‌ക്കെതിരെ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam