റാണയുടെ കൈമാറല്‍ അഭിമാന നിമിഷം; ട്രംപ് വാക്ക് പാലിച്ചെന്ന് യുഎസ്

APRIL 10, 2025, 3:16 PM

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറാനായത് അഭിമാനകരമായ കാര്യമെന്ന് യുഎസ്. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ, ആഗോള ഭീകരതയെ ചെറുക്കുന്നതിന് അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. 

മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അമേരിക്ക വളരെക്കാലമായി പിന്തുണച്ചിട്ടുണ്ടെന്നും ടാമി ബ്രൂസ് പറഞ്ഞു.

'2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതിലെ പങ്കിന് നീതി നേരിടുന്നതിനായി ഏപ്രില്‍ 9-ന് അമേരിക്ക തഹാവൂര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്ക് കൈമാറി. ഈ ആക്രമണങ്ങളില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു, ഇത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ഈ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അമേരിക്ക വളരെക്കാലമായി പിന്തുണച്ചിട്ടുണ്ട്, പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ, ആഗോള ഭീകരതയെ ചെറുക്കുന്നതിന് അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. റാണ അവരുടെ കൈവശമുണ്ട്, ആ സംഭവത്തില്‍ ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു...' ടാമി ബ്രൂസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam