വാഷിംഗ്ടണ്‍/ബെയ്ജിംഗ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ വര്‍ദ്ധിപ്പിച്ചതിന് പ്രതികാരമായി ഹോളിവുഡ് സിനിമകളുടെ ചൈനയിലേക്കുള്ള പ്രവേശനം ഉടന്‍ നിയന്ത്രിക്കുമെന്ന് ചൈന വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടുകളായി ചൈന പ്രതിവര്‍ഷം ശരാശരി 10 ഹോളിവുഡ് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നുണ്ട്. ട്രംപിന്റെ താരിഫ് നടപടികള്‍ ചൈനയില്‍ യുഎസ് സിനിമകള്‍ക്കുള്ള ആഭ്യന്തര ഡിമാന്‍ഡ് കൂടുതല്‍ കുറയ്ക്കുമെന്ന് ബെയ്ജിംഗിലെ നാഷണല്‍ ഫിലിം അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
'ഞങ്ങള്‍ വിപണി നിയമങ്ങള്‍ പാലിക്കും, പ്രേക്ഷകരുടെ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കും, ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ സിനിമകളുടെ എണ്ണം മിതമായി കുറയ്ക്കും,' എന്‍എഫ്എ അതിന്റെ വെബ്സൈറ്റില്‍ പറഞ്ഞു.
അതേസമയം ചൈനയില്‍ ഹോളിവുഡിന്റെ ബോക്‌സ് ഓഫീസ് വരുമാനം സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞതിനാല്‍, ഈ തീരുമാനത്തിന്റെ സാമ്പത്തിക ആഘാതം വളരെ കുറവായിരിക്കുമെന്ന് സിനിമ വ്യവസായ മേഖലയിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു.
സിനിമകളുടെ ബോക്‌സ് ഓഫീസ് പ്രകടനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിന് ഹോളിവുഡ് സ്റ്റുഡിയോകള്‍ ഒരിക്കല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു. എന്നാല്‍ ചൈനയില്‍ ഹോളിവുഡിനെക്കാള്‍ ആഭ്യന്തര സിനിമകള്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ഈ വര്‍ഷം ചൈനീസ് ചിത്രമായ 'നെ സ 2' പിക്‌സറിന്റെ 'ഇന്‍സൈഡ് ഔട്ട് 2' നെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആനിമേറ്റഡ് ചിത്രമായി മാറി.
ചൈനയുടെ ബോക്‌സ് ഓഫീസ് വരുമാനത്തിന്റെ 5% മാത്രമാണ് ഇപ്പോള്‍ ഹോളിവുഡ് സിനിമകള്‍ക്ക് ലഭിക്കുന്നത്. ചൈനയിലെ ടിക്കറ്റ് വില്‍പ്പനയുടെ 25% മാത്രമേ ഹോളിവുഡ് സ്റ്റുഡിയോകള്‍ക്ക് ലഭിക്കുന്നുള്ളൂ. മറ്റ് വിപണികളില്‍ ഇതിന്റെ ഇരട്ടി ടിക്കറ്റ് വില്‍പ്പന ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്