മുംബൈ: മുംബൈയിലെ ബാന്ദ്ര പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പനക്കാരുടെ പ്രവര്‍ത്തനങ്ങളെ ആവര്‍ത്തിച്ച് എതിര്‍ത്ത വ്യക്തിയെ വീട്ടില്‍ കയറി ക്രൂരമായി കൊലപ്പെടുത്തി. 40 വയസ്സുകാരനായ ഷാക്കിര്‍ അലി സെന്‍ഡോളാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.
വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഷാക്കിറിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷാക്കിറിന്റെ സഹോദരീ ഭര്‍ത്താവ് ഷിറിന്‍, അനന്തരവന്‍ അഫ്‌സല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു കൂട്ടം ആളുകള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കുടുംബത്തെ ആക്രമിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ബാന്ദ്രയിലെ ദര്‍ഗ ഗാലി പ്രദേശത്ത് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്‍ പത്താന്‍, ഭാര്യ ഫാത്തിമ സാക്കിര്‍ അലി എന്ന കൈനത്ത്, ഉസ്മാന്‍ സാക്കിര്‍ അലി, സക്കീര്‍ അലി സെന്‍ഡോള്‍ എന്നിവരാണ് പിടിയിലായത്.
പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഇമ്രാന്‍ പത്താനും ഭാര്യ ഫാത്തിമയും നിരവധി കേസുകളില്‍ പ്രതിയാണ്. ബാന്ദ്രയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന മാഫിയയുടെ ഭാഗമാണ് ഇവര്‍. പൊലീസ് ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്