ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോയ ചാര്‍ട്ടേഡ് ബിസിനസ് ജെറ്റ് ഇന്ത്യയിലെത്തിയത് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി. വിയന്ന ആസ്ഥാനമായുള്ള സ്വകാര്യ ചാര്‍ട്ടേഡ് ജെറ്റ് മാനേജ്‌മെന്റ് കമ്പനിയുടേതാണ് റാണയെ കൊണ്ടുവരാന്‍ ഉപയോഗിച്ച ഗള്‍ഫ്‌സ്ട്രീം ജി 550 വിമാനം. യുഎസില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പറക്കുന്ന വാണിജ്യ, ബിസിനസ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സാധാരണയായി പാക്കിസ്ഥാന്‍ വഴിയാണ് പറക്കുന്നത്. ബിസിനസ് ക്ലാസ് വിമാനമാണ് ഉപയോഗിച്ചതെങ്കിലും കൊണ്ടുവരുന്ന കുറ്റവാളിക്ക് പാകിസ്ഥാനുമായ ബന്ധം പരിഗണിച്ച് കൂടുതല്‍ സുരക്ഷിതമായ ആകാശപാത സ്വീകരിക്കുകയായിരുന്നു.
ഫ്‌ളൈറ്റ് രേഖകള്‍ പ്രകാരം, ബുധനാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2.15 ന് ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്ന് ജെറ്റ് പറന്നുയര്‍ന്നു. അതേ ദിവസം തന്നെ പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് അത് റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ ലാന്‍ഡ് ചെയ്തു. റൊമാനിയന്‍ തലസ്ഥാനത്ത് ഏകദേശം 11 മണിക്കൂര്‍ വിമാനം ചെലവിട്ടു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6.15 ന് വിമാനം ബുക്കാറെസ്റ്റില്‍ നിന്ന് ് ന്യൂഡെല്‍ഹിയിലേക്ക് തിരിച്ചതായി രേഖകള്‍ കാണിക്കുന്നു.
റാണയെ ഇന്ത്യയിലെത്തിച്ച ശേഷം യുഎഇയിലേക്ക് മടങ്ങുമ്പോള്‍ പാക്കിസ്ഥാന് മുകളിലൂടെയാണ് വിമാനം സഞ്ചരിച്ചത്.
44 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് 2019 ല്‍ ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചിരുന്നു. എന്നിരുന്നാലും, മാസങ്ങള്‍ക്ക് ശേഷം ഇരുപക്ഷവും സിവിലിയന്‍ വിമാനങ്ങള്‍ക്കായി അവരുടെ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, പോളണ്ടില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഹിച്ചുകൊണ്ട് ഒരു വിമാനം പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലൂടെ ഏകദേശം 46 മിനിറ്റ് പറന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്