തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുവയസുകാരനായ വിദ്യാർത്ഥിക്ക് ആറംഗസംഘത്തിന്റെ മർദ്ദനം. പൂവച്ചൽ സ്വദേശി ഫഹദിനാണ് (18) ആറംഗസംഘത്തിൻ്റെ മർദനമേറ്റത് എന്നാണ് പരാതി. കാറിലെത്തിയ ആറംഗ സംഘം ഫഹദിനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആറംഗസംഘം ഫഹദിനെ മർദിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
സംഭവത്തിൽ അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്