കൊച്ചി: യേശു ജെറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു.
സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.
യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.
രാവിലെ 6:30 ന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടക്കും. ക്രൈസ്തവ വിശ്വസികളുടെ കഷ്ടാനുഭവാ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായര്‍. ഉയിര്‍പ്പ് തിരുന്നാളായ ഈസ്റ്ററിന്റെ വരവറിയിക്കുന്നതാണ് ഓശാന ഞായര്‍. പെസഹ വ്യാഴം, ദുഃഖവെള്ളി കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികള്‍ക്ക് വിശുദ്ധ വാരം പൂര്‍ത്തിയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്