പാലക്കാട്: ഭിന്നശേഷിക്കാർക്കായുള്ള കെയർ സെന്‍ററിന് ആർഎസ്‌എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നല്‍കാനുള്ള നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഹെഡ്ഗേവാറിന്‍റെ പേരില്‍ ഇങ്ങനൊരു സ്ഥാപനം പാലക്കാട് ഉയരില്ല എന്ന് ഉറപ്പിച്ച് പറയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു.
"ഇത് ആരുടെ തീരുമാനമാണ്. ഇത്തരമൊരു സ്ഥാപനത്തിന് പേര് കൊടുക്കുമ്ബോള്‍ മുൻസിപ്പല്‍ കൗണ്‍സിലില്‍ ആ തീരുമാനം വച്ചിട്ടുണ്ടോ. ഗാന്ധിജിയുടെ പേരോ നെഹ്റുവിന്‍റെ പേരോ ഒരു സ്ഥാപനത്തിന് ഇടുകയാണെങ്കില്‍ രഹസ്യമായി ഇടുമോ. ഇഎംഎസിന്‍റെ പേര് ഒരു സ്ഥാപനത്തിന് ഇടുന്നത് രഹസ്യമായാണോ. ഇത് പരസ്യമായി പറയാൻ കൊള്ളാത്തതാണെന്ന് ഇവർക്ക് തന്നെ ഒരു ബോധ്യമുണ്ട്. അത്കൊണ്ടാണ് രഹസ്യമായി ഒളിച്ച് കടത്താൻ ശ്രമിക്കുന്നത്' .
"ഇത് ആർഎസ്‌എസുകാരന്‍റെ പാരമ്ബര്യ ഭൂമിയല്ല. അങ്ങനെയുള്ള ഭൂമിയില്‍ അവർ ഇഷ്ടമുള്ള പേര് കൊടുത്തോട്ടെ. എന്നാല്‍ നമ്മളുടെ കരംകൊടുത്ത് മുൻസിപ്പാലിറ്റി വാങ്ങിയ ഒരു പൊതുവിടത്തില്‍ ഒരു കാരണവശാലും ഇങ്ങനൊരു പേര് അനുവദിക്കില്ല. ഞങ്ങള്‍ ഈ പ്രതിഷേധം തുടരും'.
"ഈ രാജ്യത്തെ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും ആഭ്യന്തര ശസ്ത്രുക്കളാണെന്ന് പറയുന്നതാണോ പ്രത്യയശാസ്ത്രം. ഹിറ്റ്ലർ ജർമനിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 33 ശതമാനം വോട്ട് നേടിജയിച്ചയാളാണ്. അതുകൊണ്ട് ഹിറ്റ്ലർ ശരിയാണെന്ന് പറയാൻ കഴിയുമോ. ആ ഹിറ്റലറിന്‍റെ അവസ്ഥ എന്തായിരുന്നുവെന്ന് ചരിത്രം അറിയാവുന്നവർക്ക് അറിയാം'.
"പൊതുവിടത്തില്‍ ഹെഡ്ഗേവാറിന്‍റെ പേരില്‍ ഒരു കെട്ടിടമുണ്ടാവുകയില്ല. ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ നിയമലംഘനം നടന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത് സിഎസ്‌ആർ ഫണ്ടിലാണ് വരുന്നത്. ആ സ്ഥാപനത്തോടും ചോദ്യംചോദിക്കാനുണ്ട്. ഈ രാജ്യത്തെ വിഭജിച്ച ഹെഡ്ഗേവാറിന്‍റെ പേരിലാണോ ഈ സ്ഥാപനത്തിന് പണം കൊടുക്കുന്നതെന്ന് ഓഷ്യാനെസ് എന്ന കമ്ബനിയോടും ചോദിക്കും. അതോടൊപ്പം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്ക് കോണ്‍ഗ്രസും യൂത്ത്കോണ്‍ഗ്രസും പരാതി നല്‍കും'.-രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്