കൊച്ചി: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിൻസി അലോഷ്യസിൻ്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ. കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാന്നെന്ന് ഷൈൻ ഓർക്കണമെന്ന് എ.എ. റഹീം എം.പി. പ്രതികരിച്ചു.
പിണറായിയുടെ കാലത്ത് വലിയ നടൻ പോലും ജയിലിൽ ആയെന്ന് മയക്കം മാറുമ്പോൾ ഷൈൻ ടോം ചാക്കോ ഓർക്കണം. ഗ്ലാമറും ഫാൻസിൻ്റെ ശക്തിയും കൊണ്ട് ആരും രക്ഷപ്പെടില്ലെന്നും എ.എ. റഹീം പറഞ്ഞു.
ദിവ്യ എസ് അയ്യര്‍ ഐഎഎസിന് എതിരെ നടക്കുന്ന സൈബർ അക്രമണത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും പ്രാകൃത സ്ത്രീവിരുദ്ധ സമീപനവുമാണെന്നും എ.എ. റഹീം പറഞ്ഞു. ഉപരാഷ്ട്രപതി സുപ്രീം കോടതി വിധിക്ക് എതിരെ നടത്തിയ പ്രസ്താവത അപലപനീയമെന്നും എ.എ. റഹീം പ്രതികരിച്ചു.
അതേസമയം, നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞത് എന്തിനെന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ഷൈനിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ച് നടി വിൻസി അലോഷ്യസ് നടത്തിയ വെള്ളിപ്പെടുത്തലിൽ പൊലീസും വിവരങ്ങൾ ശേഖരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്