തിരുവനനന്തപുരം: ലഹരി പരിശോധനയില്‍ സിനിമാ സെറ്റുകള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലഹരി പരിശോധന എല്ലായിടത്തും നടത്തും. എക്സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം, സിനിമാ സെറ്റുകളില്‍ ലഹരി കണ്ടെത്താൻ എക്സൈസ് മിന്നല്‍ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന.
സംശയമുള്ള താരങ്ങളെ പ്രത്യേകം നിരീക്ഷിക്കും. അടുത്തിടെ പിടിയിലായ ഏജന്‍റുമാരുടെ മൊഴിയും പരിശോധിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്