ന്യൂഡെല്‍ഹി: രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്നും കോടതി സൂപ്പര്‍ പാര്‍ലമെന്റല്ലെന്നുമുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പ്ര്‌സതാവനയ്‌ക്കെതിരെ പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തുടങ്ങിയ പാര്‍ട്ടികളാണ് വിമര്‍ശനവുമായെത്തിയത്. ഉപരാഷ്ട്രപതി ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുകയും അവഹേളനത്തിന്റെ അതിരുകള്‍ കടക്കുകയും ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു.
'നമ്മുടെ ജനാധിപത്യത്തില്‍, ഇന്ത്യന്‍ ഭരണഘടന മാത്രമാണ് പരമോന്നതവും ഉന്നതവുമായത്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഗവര്‍ണറുടെയോ ഒരു പദവിയും ഭരണഘടനാപരമായ മര്യാദയുടെ വിലങ്ങുകള്‍ക്ക് അതീതമല്ല,' ഗവര്‍ണര്‍മാര്‍ നീക്കിവച്ചിരിക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി നടപടിയെടുക്കാന്‍ മൂന്ന് മാസത്തെ സമയപരിധി നിര്‍ബന്ധമാക്കിയ സുപ്രീം കോടതിയുടെ ഏപ്രില്‍ 8 ലെ വിധിയെ പരാമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
ഉപരാഷ്ട്രപതി ധന്‍കര്‍ ജുഡീഷ്യറിയോട് ആവര്‍ത്തിച്ചുള്ള അവഗണന പ്രകടിപ്പിക്കുന്നുവെന്ന് ടിഎംസി നേതാവ് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.
'ഭരണഘടനാ അധികാരി എന്ന മറവില്‍ ഒരു വ്യക്തിക്കും നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് മുകളില്‍ അനിശ്ചിതമായി ഇരിക്കാന്‍ കഴിയില്ല. ഉപരാഷ്ട്രപതിയുടെ നിരീക്ഷണങ്ങള്‍ അധാര്‍മ്മികമാണ്,' ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു.
പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ആവശ്യമായ ഏത് ഉത്തരവും പാസാക്കാന്‍ സുപ്രീം കോടതിക്ക് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 142 നോടുള്ള ധന്‍കറിന്റെ എതിര്‍പ്പിനെ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ വിമര്‍ശിച്ചു. 'പൂര്‍ണ്ണ നീതി നടപ്പാക്കാന്‍ ഭരണഘടന സുപ്രീം കോടതിക്ക് ഈ അധികാരം നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ അധികാരം ആരാണ് വെട്ടിക്കുറയ്ക്കുന്നത്?' സിബല്‍ ചോദിച്ചു.
ഏപ്രില്‍ 17 ന് രാജ്യസഭാ ഇന്റേണുകളെ അഭിസംബോധന ചെയ്തുകൊണ്ട് ധന്‍കര്‍ നടത്തിയ പ്രസംഗത്തിലാണ് സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യ ശക്തികള്‍ക്കെതിരായ ഒരു ആണവ മിസൈലാണെന്ന് ധന്‍കര്‍ പറഞ്ഞു. രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്