കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് 12 അതിഥി തൊഴിലാളികളെ കളമശേരി സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ച മുതല്‍ കടുത്ത ഛർദിയും വയറിളക്കവും തളർച്ചയും അനുഭവപ്പെട്ട ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് അതിഥി തൊഴിലാളികള്‍ പറഞ്ഞു. ഇവരുടെ താമസ സ്ഥലത്ത് വരും ദിവസങ്ങളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയേക്കും.
ചികിത്സയിലുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യനില ത്യപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്