നോർക്ക എൻ.ഐ.എഫ്.എൽ OET/IELTS കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

APRIL 11, 2025, 6:52 AM

തിരുവനന്തപുരം: സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിൻ  ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

താൽപര്യമുളളവർക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  2025 ഏപ്രിൽ 19 നകം അപേക്ഷ നൽകാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സിൽ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവർക്ക്  ജി.എസ്.ടി ഉൾപ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകൾ).

ഓഫ്‌ലൈൻ കോഴ്സിൽ മൂന്നാഴ്ച നീളുന്ന അഡീഷണൽ ഗ്രാമർ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലർ ബാച്ചിന് 7080 രൂപയുമാണ് ഫീസ്.  OET (ഓൺലൈൻ-04 ആഴ്ച‌ ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന്  8260 ഉം,  ഏതെങ്കിലും രണ്ട് മോഡ്യൂളുകൾക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉൾപ്പെടെ). 

vachakam
vachakam
vachakam

മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചിൽ പ്രവേശനം ലഭിക്കുക. ഓൺലൈൻ കോഴ്സുകൾക്ക് ഫീസിളവ് ബാധകമല്ല. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്)  എന്നീ മൊബൈൽ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് നോർക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam