കൊച്ചി: അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വീണ്ടും സംഘർഷം. വിദ്യാർഥികള്‍ കല്ലെറിഞ്ഞുവെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അതേസമയം, അഭിഭാഷകർ മഹാരാജാസ് കോളേജിലേക്ക് കല്ലെറിയുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടു.
വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധ പ്രകടനം നടത്തി. അഭിഭാഷകരുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
കണ്ടാൽ തിരിച്ചറിയുന്ന 19 വിദ്യാർത്ഥികളെ പ്രതി ചേർത്താണ് കേസ്. വധശ്രമം, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികള്‍ ബാർ അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിങ് നടക്കുന്ന സ്ഥലത്തേക്ക് പ്രകോപനവുമില്ലാതെ ബിയറുകുപ്പിയും കല്ലും വലിച്ചെറിഞ്ഞുവെന്നാണ് അഭിഭാഷകരുടെ ആരോപണം. അധ്യാപകർ അടക്കം ഇത് നോക്കി നിന്നു. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നുവിതെന്നാണ് അഭിഭാഷകർ പറയുന്നത്.
അഭിഭാഷകർ കോളേജിലേക്കാണ് ബിയർ ബോട്ടില്‍ വലിച്ചെറിഞ്ഞതെന്നാണ് വിദ്യാർഥികള്‍ ആരോപിക്കുന്നത്. ഷീ ഫെസ്റ്റിന്‍റെ ഭാഗമായി വിദ്യാർഥികള്‍ തിരക്കിലായിരുന്നുവെന്നും അതിനിടയിലായിരുന്നു ആക്രമണമെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള വിദ്യാർഥികള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്