കൊച്ചി: മുനമ്പം കേസില്‍ വഖഫ് ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പറവൂര്‍ സബ് കോടതിയില്‍ നിന്ന് രേഖകള്‍ വിളിച്ചുവരുത്തണമെന്ന ഹര്‍ജി തള്ളിയതിനെതിരായാണ് അപ്പീല്‍. കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല. വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ ഹൈക്കോടതി മെയ് 26ന് പരിഗണിക്കും. മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുകയാണ്. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിന്റെ ഉത്തരവാണ് ട്രൈബ്യൂണല്‍ പരിശോധിച്ചത് ഭൂമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ വഖഫ് ട്രൈബ്യൂണല്‍ പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്