ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലത്തിന് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുപിന്നാലെ സങ്കേതിക തകരാര്‍. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലത്തിനാണ് തകരാര്‍ നേരിട്ടത്. പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനാണ് തകരാറിലായത്.
കപ്പല്‍ കടന്നുപോകുമ്പോള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന സംവിധാനമാണിത്. പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്ത ശേഷം തീരസംരക്ഷണ സേനയുടെ കപ്പല്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഈ കപ്പലിന് കടന്നുപോകാന്‍ പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി. എന്നാല്‍ കപ്പല്‍ കടന്നുപോയ ശേഷം ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ കഴിഞ്ഞില്ല.
അടിയന്തര അറ്റകുറ്റപ്പണിയിലൂടെ പ്രശ്നം പരിഹരിച്ചെങ്കിലും കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ തന്നെ പാലത്തിന് സങ്കേതിക തകരാര്‍ നേരിട്ടത് കല്ലുകടിയായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്